Sabarimala | സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കയറാൻ മനിതി സംഘം പമ്പയിലെത്തി

2018-12-23 23

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കയറാൻ മനിതി സംഘം പമ്പയിലെത്തി. നാലു മണിയോടെയാണ് ഇവർ പമ്പയിൽ എത്തിയത്. എന്നാൽ പമ്പയിൽനിന്ന് കെട്ടുനിറച്ച ഇവരെ ഒരടിപോലും മുന്നോട്ട് വയ്ക്കാൻ അയ്യപ്പഭക്തർ അനുവദിച്ചില്ല. ഇപ്പോഴും ഇവർ പമ്പയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ശബരിമല കയറാൻ ഇവരെ അനുവദിക്കില്ല എന്ന ഉറച്ച നിലപാടോടെ വൻ പ്രതിഷേധമാണ് അയ്യപ്പഭക്തർ പമ്പയിലും പരിസരത്തും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ തങ്ങൾ ഒരടിപോലും പിന്നോട്ട് പോകില്ല എന്നും സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറയുകയാണ് മനീതി സംഘം. കൂടുതൽപേർ ഉടൻ എത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Videos similaires